01:52am 12 November 2026
NEWS
ഗ്രാൻഡ് എക്സ്പ്രസ് മുതിർന്നവർക്കായി ബോട്ടിൽ ആർട്ട് വർക്ക്‌ഷോപ്പ് നടത്തി
24/11/2025  09:33 PM IST
nila
ഗ്രാൻഡ് എക്സ്പ്രസ് മുതിർന്നവർക്കായി ബോട്ടിൽ ആർട്ട് വർക്ക്‌ഷോപ്പ് നടത്തി

ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി  ബോട്ടിൽ  ആർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വീട്ടമ്മമാർ തങ്ങളുടെ മനോഹരമായ കലാസൃഷ്‌ടികൾ പ്രദർശിപ്പിച്ചു.

വിജയികളായവർക്ക് ഖത്തർ റിയൽ ക്യാഷ് വൗച്ചറുകൾ സമ്മാനമായി നൽകി. കൂടാതെ  വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു, ഇത്തരത്തിലുള്ള സൃഷ്ടിപരമായ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img